|    May 24 Wed, 2017 2:22 am
FLASH NEWS

കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടണം-വിഎം സുധീരന്‍

Published : 28th July 2016 | Posted By: sdq

sudheeran vmതിരുവനന്തപുരം: കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക ഏര്‍പ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശം പരിമിതമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നീതി നിര്‍വഹണം സുതാര്യമാക്കാന്‍ ഉത്തവാദപ്പെട്ടവര്‍ എത്രയും പെട്ടൊന്ന് ഇടപെടണം. സംസ്ഥാനത്തെ അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല. ഇത് സര്‍ക്കാരിന്റെ പരാജയമാണെന്നും സുധീരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day