|    Jun 24 Sat, 2017 7:24 pm
FLASH NEWS

കോടതികളില്‍ അടിയന്തരാവസ്ഥ അരുത്: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Published : 25th October 2016 | Posted By: SMR

കൊണ്ടോട്ടി: കോടതികളില്‍ മാധ്യമ പ്രവര്‍ത്തനം തടയപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ജനങ്ങ ള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അറിയാനുള്ള അവകാശമാകയാല്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥകോടതികളില്‍ പാടില്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ടി —എ —റസാഖ് നഗരിയില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ സമ്മേളന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് കോടതികളില്‍ഏര്‍പ്പെടുത്തുന്ന അന്യായ വിലക്ക് ചെറുത്തില്ലെങ്കില്‍ നാളെ സെക്രട്ടേറിയറ്റിലേക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുമെല്ലാം പടര്‍ന്നേക്കാം ഈ വിലക്ക്. അദ്ദേഹം പറഞ്ഞു.—വിവാഹ ബന്ധം വേര്‍പെടേണ്ട സാഹചര്യം വന്നാല്‍, വേണ്ടത്ര സമയം നല്‍കി, 3 വട്ടം പുനര്‍വിചിന്തനം ചെയ്യണമെന്നതാണ് “മുത്തലാക്ക്’ ലക്ഷ്യംവച്ചത്. എന്നാല്‍ ഒരുമിച്ച് 3 വട്ടം മൊഴിചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന സമ്പ്രദായമായി നിയമം ദുര്‍വ്യഖ്യാനം ചെയ്യപ്പെട്ടതിനാല്‍ കോടതികളില്‍ നീതിക്കായി അലയുകയാണ് മൊഴി ചൊല്ലപ്പെട്ട മുസ്‌ലിം സഹോദരിമാരെന്ന് ഡോ. ഖദീജമുംതാസ് അഭിപ്രായപ്പെട്ടു. പ്രഫ. എം —എം നാരായണന്‍ സംസാരിച്ചു.—കലാസാഹിത്യ മേഖലകളിലെ സംഭാവനകള്‍ക്ക് പാലക്കീഴ് നാരായണന്‍, സി —വാസുദേവന്‍, ഹംസ ആലുങ്ങല്‍, പ്രദീപ് പേരശ്ശന്നൂര്‍,തൃക്കുളം കൃഷ്ണന്‍കുട്ടി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കവിസമ്മേളനം മണമ്പൂര്‍ രാജന്‍ബാബു ഉദ്ഘാടനം ചെയ്തു. സി —വാസുദേവന്‍ അധ്യക്ഷത വഹിച്ചു. —സമ്മേളനത്തോടനുബന്ധിച്ചു നടന്ന ടി എ —റസാഖ് അനുസ്മരണം സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. പി —കെ —ഗോപി, റഫീക്ക് അഹമ്മദ്, ഷാനവാസ് ബാവക്കുട്ടി, കെ —ബി വേണു, റസാഖ് പയമ്പ്രോട്ട്, ബഷീര്‍ ചുങ്കത്തറ, സ്വാഗതസംഘം ചെയര്‍മാന്‍ കെ —പി —സന്തോഷ്,  സിദ്ദീഖ് താമരശ്ശേരി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക