|    Jul 27 Thu, 2017 12:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോടതികളിലേക്കുള്ള പ്രകടനം നിരോധിച്ചത് ദൗര്‍ഭാഗ്യകരം: കോടിയേരി

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: ഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ പ്രകടനം നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ വിധി സംസ്ഥാനത്തെ എല്ലാ കീഴ്‌കോടതികള്‍ക്കും ബാധകമാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ഒരു ഉത്തരവ് ഉണ്ടായതെന്നു വേണം മനസ്സിലാക്കാന്‍. സംസ്ഥാനത്തെ പല കോടതികളും കലക്ടറേറ്റിന്റെ ഭാഗമായോ റവന്യൂ ഓഫിസ് കെട്ടിടങ്ങളുടെ ഭാഗമായോ ആണ് പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യ നിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളില്‍ പലപ്പോഴും പ്രതിഷേങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഭാവിയില്‍ ഇത്തരം  കേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള അവകാശത്തിന്റെ നിഷേധമായി ഈ ഉത്തരവ് മാറുകയാണ്.   ഉത്തരവ് ഹൈക്കോടതി പുനപ്പരിശോധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക