|    Jan 20 Fri, 2017 12:49 am
FLASH NEWS

കോടതികളിലെ മാധ്യമ സ്വാതന്ത്ര്യം പുനസ്ഥാപിക്കണം: എസ്ഡിപിഐ

Published : 19th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: കോടതികളിലെ മാധ്യമ സ്വാതന്ത്ര്യം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ ജഡ്ജിയുടെ സാന്നിധ്യത്തില്‍ കോടതി മുറിയിലുണ്ടായ അതിക്രമം അത്യന്തം ആശങ്കാജനകമാണ്. കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം സുപ്രീംകോടതിയില്‍ പോലും അനുവദിക്കപ്പെട്ടുവരുന്നതാണ്. അഭിഭാഷകരുടെ മാധ്യമ വിരോധം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു നേരെയാണ് അഭിഭാഷകര്‍ സമരം ചെയ്യുന്നത്. ജുഡീഷ്യറിയും മാധ്യമങ്ങളും തമ്മില്‍ ആരോഗ്യകരമായ ബന്ധം രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. കോടതികളില്‍ ആവര്‍ത്തിച്ചുവരുന്ന മാധ്യമ അഭിഭാഷക സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മാധ്യമങ്ങള്‍ക്ക് നിയമസംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്‍, സംസ്ഥാന സമിതി അംഗങ്ങളായ എ കെ സലാഹുദ്ദീന്‍, വനജാഭാരതി, ജില്ലാ ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക