|    Feb 26 Mon, 2018 6:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോടതികളിലെ മാധ്യമവിലക്ക്: കേസ് നാലാഴ്ചത്തേക്കു മാറ്റി

Published : 10th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി നാലാഴ്ചത്തേക്കു മാറ്റി. പ്രശ്‌നപരിഹാരത്തിനായി ഹൈക്കോടതി ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിവയ്ക്കാന്‍ കോടതി തീരുമാനിച്ചത്. ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനാണ് സുപ്രിംകോടതിയില്‍ കേസ് നല്‍കിയിരുന്നത്. ഹൈക്കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ മീഡിയാ റൂം അടച്ചുപൂട്ടിയത്. 2009 മുതല്‍ ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മീഡിയ റൂം അഭിഭാഷകരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോടതി രജ്‌സ്ട്രാര്‍ അടച്ചുപൂട്ടുകയായിരുന്നു. രജിസ്ട്രാറുടേത് ഏകപക്ഷീയമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും   ഹരജിയില്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss