|    Oct 23 Mon, 2017 12:56 am

കോടഞ്ചേരി ഗവ. കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

Published : 1st July 2016 | Posted By: SMR

താമരശ്ശേരി: കോടഞ്ചേരി ഗവണ്‍മെന്റ് കോളജില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് പരിക്കേറ്റ അഞ്ചു യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിയായ ആഷിഖ് അലി, മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഫിര്‍ദൗസ്, റിസ്‌വാന്‍, റാഷിദ്, ഹക്കീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്ക് കോളജ് കോംപൗണ്ടില്‍ വച്ചാണ് അക്രമം. കഴിഞ്ഞ ദിവസം കോളജില്‍ നേരിയ സംഘര്‍ഷമുണ്ടാവുകയും ഇത് സര്‍വകക്ഷി യോഗത്തില്‍വച്ച് പറഞ്ഞ് തീര്‍ക്കുകയും ചെയ്തിരുന്നു.
സര്‍വകക്ഷി യോഗ തീരുമാനപ്രകാരം, കോളജ് കോംപൗണ്ടില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് എടുത്തു മാറ്റുകയായിരുന്ന വിദ്യാര്‍ഥികളെ പുറമെ നിന്ന് എത്തിയ പത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തലക്കും കൈകാലുകള്‍ക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.
കോളജ് കാംപസില്‍ അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോളജ് യൂനിറ്റ് യുഡിഎസ്എഫ് യോഗം ആവശ്യപ്പെട്ടു. ബോണി ബെന്നി അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക