|    Sep 21 Fri, 2018 6:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോച്ചുകള്‍ ഇല്ലെന്ന്; ഇന്നു 19 തീവണ്ടികള്‍ റദ്ദാക്കി

Published : 24th August 2018 | Posted By: kasim kzm

കൊച്ചി: കോച്ചുകളുടെ ദൗര്‍ലഭ്യവും മറ്റും നിമിത്തം തീവണ്ടികള്‍ റദ്ദ് ചെയ്തു റെയില്‍വേ. ഇന്നു മാത്രം റദ്ദു ചെയ്തിരിക്കുന്നത് 19 തീവണ്ടികള്‍. ഇതില്‍ 14 എണ്ണം പാസഞ്ചര്‍ തീവണ്ടികളും അഞ്ചെണ്ണം മെമു തീവണ്ടികളുമാണ്. 56334ാം നമ്പര്‍ കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 56333ാം നമ്പര്‍ പുനലൂര്‍-കൊല്ലം-പാസഞ്ചര്‍, 56335ാം നമ്പര്‍ സെങ്കോട്ട-കൊല്ലം പാസഞ്ചര്‍, 56336ാം നമ്പര്‍ കൊല്ലം-സെങ്കോട്ട പാസഞ്ചര്‍, 56366ാം നമ്പര്‍ പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56365ാം നമ്പര്‍ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, 56377ാം നമ്പര്‍ ആലപ്പുഴ-കായംകുളം പാസഞ്ചര്‍, 56378ാം നമ്പര്‍ കായംകുളം-ആലപ്പുഴ പാസഞ്ചര്‍, 56373ാം നമ്പര്‍ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56374ാം നമ്പര്‍ തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56043ാം നമ്പര്‍ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56044ാം നമ്പര്‍ തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, കോട്ടയം വഴിയുളള 56387ാം നമ്പര്‍ എറണാകുളം-കായംകുളം പാസഞ്ചര്‍, കോട്ടയം വഴിയുളള 56388ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നീ തീവണ്ടികളും കോട്ടയം വഴിയുള്ള 66307ാം നമ്പര്‍ എറണാകുളം-കൊല്ലം മെമു, കോട്ടയം വഴിയുളള 66308ാം നമ്പര്‍ കൊല്ലം-എറണാകുളം-മെമു, ആലപ്പുഴ വഴിയുള്ള 66302ാം നമ്പര്‍ കൊല്ലം-എറണാകുളം മെമു, ആലപ്പുഴ വഴിയുള്ള 66303ാം നമ്പര്‍ കൊല്ലം-എറണാകുളം മെമു, ആലപ്പുഴ വഴിയുളള 66310ാം നമ്പര്‍ കൊല്ലം-ആലപ്പുഴ മെമു എന്നിവയാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. ഇതേസമയം കൊല്ലം-പുനലൂര്‍ സെക്ഷനില്‍ 56715ാം നമ്പര്‍ പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍, 56700ാം മധുര-പുനലൂര്‍ പാസഞ്ചര്‍, 5671ാം നമ്പര്‍ പുനലൂര്‍-മധുര പാസഞ്ചര്‍, 56332ാം നമ്പര്‍ കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 56331ാം നമ്പര്‍ പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56337ാം നമ്പര്‍ പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56338ാം നമ്പര്‍ കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ ഇന്നു സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.16792ാം നമ്പര്‍ തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സപ്രസ് പുനലൂരില്‍ നിന്നു പാലക്കാട് വരെ സര്‍വീസ് നടത്തും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss