|    Mar 24 Fri, 2017 9:56 am
FLASH NEWS

കോങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി പന്തളം സുധാകരന് സ്വീകരണം നല്‍കി

Published : 5th April 2016 | Posted By: SMR

പാലക്കാട്: കോങ്ങാട് മണ്ഡലത്തിലെ നിയുക്ത യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇന്നലെ വൈകീട്ട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പന്തളം സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.  പറളി-കോങ്ങാട് ബ്ലോക്ക് പ്രസിഡന്റുമാരായ ഗോകുല്‍ദാസ്, എന്‍ ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിച്ച് ജില്ലാ കോണ്‍ഗ്രസ് ഓഫിസിലെത്തിക്കുകയും ഡി സി സി ഓഫിസില്‍ ഷാഫി പറമ്പില്‍ എം എല്‍ എ, യു ഡി എഫ് ചെയര്‍മാന്‍ എ രാമസ്വാമി, കെ പി സി സി സെക്രട്ടറിമാരായ സി ചന്ദ്രന്‍, വി കെ ശ്രീകണ്ഠന്‍, എ തങ്കപ്പന്‍, പി ബാലഗോപാല്‍, ഡി സി സി ഭാരവാഹികളായ എ സുമേഷ്, അച്യുതന്‍ നായര്‍, എ ബാലന്‍, എം അയ്യപ്പന്‍ മാസ്റ്റര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ഐ കുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഹാര്‍ദ്ദമായ സ്വീകരണം നല്‍കുകയും ചെയ്തു. പി എച്ച് മുസ്തഫ, എസ് എ റഹ്മാന്‍, വി മോഹന്‍, ചിറക്കാട് മണി ഉള്‍പ്പെടെ ധാരാളം യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

(Visited 79 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക