|    Nov 19 Mon, 2018 11:00 pm
FLASH NEWS
Home   >  News now   >  

കോക്പിറ്റിലേക്ക് യാത്രക്കാരന്‍ കയറാന്‍ ശ്രമിച്ചു; എയര്‍ഇന്ത്യാ വിമാനം തിരിച്ചിറക്കി

Published : 4th August 2018 | Posted By: afsal ph


മിലാന്‍: വിമാനത്തിന്റെ കോക്പിറ്റിലേക്ക് യാത്രക്കാരന്‍ ഇടിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ മിലനില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എഎല്‍ 138 വിമാനമാണ് തിരിച്ചിറക്കിയത്.
ഗുര്‍പ്രീത് സിങ് എന്ന യാത്രക്കാരനാണ് കോക്പിറ്റിലേക്ക് അധിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. ഇതോടെ ഒന്നര മണിക്കൂര്‍ പറന്ന വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം തിരിച്ചറക്കിയതിനുശേഷം ഇയാളെ പൊലിസിന് കൈമാറി. വിമാനത്തില്‍ 250 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മിലനില്‍ നിന്ന് എട്ടുമണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെത്തേണ്ട വിമാനം രണ്ടു മണിക്കൂര്‍ 37 മിനിറ്റ് വൈകിയാണ് എത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss