|    Jun 21 Thu, 2018 11:50 pm
FLASH NEWS

കോക്കേഴ്‌സ് തിയേറ്റര്‍ : സിപിഎം നിരാഹാര സമരത്തിനൊരുങ്ങുന്നു

Published : 21st April 2017 | Posted By: fsq

 

മട്ടാഞ്ചേരി: കോക്കേഴ്‌സ് തിയറ്റര്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് മേയറുടെ കള്ളകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊച്ചി ഏരിയാ കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സിപിഎം കൊച്ചി ഏരിയാ സെക്രട്ടറി കെ എം റിയാദ് തിയേറ്ററിന്റെ മുന്നില്‍ നിരാഹാരം ഇരിക്കും. 26 ന് തിയേറ്റര്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തി രാവിലെ മുതല്‍ സമരം ആരംഭിക്കും.കൊച്ചി നഗരസഭയുടെ അധീനതയിലുള്ള തിയേറ്റര്‍ ഏറ്റെടുക്കുന്നതിന് അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും മേയര്‍ കള്ളകളി തുടരുകയാണ്. പല തടസ്സവാദങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോവുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണി, മേയര്‍ സൗമിനി ജെയ്ന്‍ എന്നിവര്‍ ഒത്ത് കളിച്ച് ഏറ്റെടുക്കല്‍ നടപടി വീണ്ടും നിയമോപദേശത്തിന് വിടാന്‍ തിരുമാനിച്ചത് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. നഗരസഭ പ്രതിപക്ഷ നേതാവ്,പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍, ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നഗരസഭയുടെ അനാസ്ഥയെ കൗണ്‍സില്‍ യോഗങ്ങളില്‍ ചോദ്യം ചെയ്യുകയാണ്. എന്നിട്ടും ദരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആവശ്യത്തെ നിരാകരിച്ച് ധിക്കാരപരമായി മേയര്‍ മുന്നോട്ട് പോവുന്നതില്‍ സിപിഎം പ്രതിഷേധിച്ചു. നിലവില്‍ തിയേറ്റര്‍ കെട്ടിടം തകര്‍ന്ന് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയിലാണ്. 30 കോടിയിലേറെ വില മതിക്കുന്ന 65 സെന്റ് ഭൂമി നഷ്ടപ്പെടുത്തുന്ന നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരപരിപാടികളുമായി മുന്നോട്ട് പോവാന്‍ സിപിഎം തീരുമാനിച്ചത്. തിയേറ്റര്‍ നഗരസഭ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊച്ചി കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും യോഗവും സംഘടിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss