|    Jul 22 Sat, 2017 4:20 pm
FLASH NEWS

കോംപിങ് ഓപ്പറേഷന്‍ : 103 വാറണ്ട്പ്രതികള്‍ അറസ്റ്റില്‍

Published : 15th July 2017 | Posted By: fsq

 

കൊല്ലം:കോംപിങ് ഓപറേഷനില്‍ ടൗണില്‍ വിവിധ കേസുകളിലായി പിടികിട്ടാപുള്ളികളായ എട്ട് പേരും 103 വാറണ്ട് പ്രതികളും അറസ്റ്റിലായി. സിറ്റി പോലിസ് കമ്മീഷണര്‍ അജീതാബീഗത്തിന്റെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച വൈകീട്ട് ആറ് മുതല്‍ 12 വരെ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 11 പേര്‍ക്കെതിരേയും മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന് എട്ട് പേര്‍ക്കെതിരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 42 പേര്‍ക്കെതിരേയും അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിന് 62 പേര്‍ക്കെതിരേയും പൊതുനിരത്തില്‍ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 30 പേര്‍ക്കെതിരേയും കേസെടുത്തു. വാഹന പരിശോധന നടത്തിയതില്‍ 1456 പേര്‍ക്കും  പൊതുസ്ഥലത്ത് പുകവലിച്ചതിന് 38 പേര്‍ക്കെതിരേയും പിഴ ചുമത്തി.  സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം എസിപി ജോര്‍ജ് കോശി, ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്, കരുനാഗപ്പള്ളി എസിപി  ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിലാണ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ ഇത്തരം അപ്രതീക്ഷിത പരിശോധനകള്‍ ജില്ലയില്‍ തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക