|    Feb 26 Sun, 2017 8:16 pm
FLASH NEWS

കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി പൊളിക്കാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു

Published : 4th November 2016 | Posted By: SMR

കോഴിക്കോട്: മാനാഞ്ചിറയ്ക്ക് സമീപമുളള കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി പൊളിക്കാനുള്ള പ്യൂമിസ് പ്രൊജക്ട് ആന്റ് പ്രൊപ്പര്‍ട്ടി െ്രെപവറ്റ് ലിമിറ്റഡിന്റെ ശ്രമം തൊഴിലാളികള്‍ തടഞ്ഞു. ഇന്നലെ രാവിലെയാണ് പ്യൂമിസ് കമ്പനി ഉടമകളുടെ നിര്‍ദേശപ്രകാരം ഫാക്ടറി പൊളിക്കാനായി എഴുപതോളം പേരടങ്ങുന്ന സംഘം എത്തിയത്. മതില്‍ പൊളിക്കുകയും കോമ്പൗണ്ടിലെ കാടും വെട്ടിത്തെളിക്കുകയും ചെയ്തു. എന്നാല്‍ സമരസമിതി നേതാവ് പി ശിവപ്രകാശന്‍, ഇ സി സതീഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ തൊഴിലാളികള്‍ ഇതു തടഞ്ഞു. സംഘര്‍ഷ സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തത്തെി. സ്ത്രീകളടക്കം നാല്‍പതോളം പേരാണ് സമരത്തിനിറങ്ങിയത്. 2009 ഫെബ്രുവരിയില്‍ ഫാക്ടറി നിയമവിരുദ്ധമായി അടച്ചുപൂട്ടിയതിനെതിരെ ഇന്‍ഡസ്ട്രിയല്‍ െ്രെടബ്യൂണലില്‍ കേസ് നിലവിലുണ്ട്. ഈ വിവരം മറച്ചുവച്ചാണ് പ്യൂമിസ് ഹൈകോടതിയില്‍ നിന്ന് സ്ഥലമൊഴിപ്പിക്കാനുളള ഉത്തരവ് വാങ്ങിയത്. കഴിഞ്ഞ മാസം ഏഴിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കത്തിനെത്തുടര്‍ന്ന് നെയ്ത്തു ഫാക്ടറി സംരക്ഷിക്കണമെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ക്കും തഹസില്‍ദാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതൊന്നും വകവയ്കാതെയാണ് പ്യൂമിസ് കമ്പനി ഇത് പൊളിച്ച് മാറ്റാന്‍ ശ്രമിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ െ്രെടബ്യൂണലില്‍ കേസിന്റെ വിധി വരാനിരിക്കുന്നതേയുള്ളു. അതിനിടയില്‍ സ്ഥലം കൈവശപ്പെടുത്താനുള്ള പ്യൂമിസിന്റെ നീക്കം അനുവദിക്കില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.  കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും പൂര്‍ണമായ ഉടമസ്ഥാവകാശം പ്യൂമിസിനു കൈമാറണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടെന്നും ഇതനുസരിച്ചാണ് തറികള്‍ നീക്കാന്‍ ശ്രമിക്കുന്നതെന്നും കമ്പനി എം ഡി കെ പി മുഹമ്മദ് അലി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതേസമയം, ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് കത്തിന്റെ പകര്‍പ്പ് പ്യൂമിസ് പ്രോജക്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ കെ.പി. മുഹമ്മദ് അലിക്കും, കോമണ്‍വെല്‍ത്ത് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥിനും കത്തിന്റെ പകര്‍പ്പ് പരാതിക്കാരനായ ഇ സി സതീശനും  അയച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഇത് മറച്ചുവയ്ക്കുകയാണ് ചെയ്യുന്നതെന്നും തൊഴിലാളികള്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day