|    Mar 29 Wed, 2017 11:05 am

കോംട്രസ്റ്റ്: തകര്‍ത്ത മതില്‍ തൊഴിലാളികള്‍ പുനര്‍ നിര്‍മിച്ചു

Published : 10th August 2016 | Posted By: SMR

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം തകര്‍ത്ത കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയുടെ മതില്‍ തൊഴിലാളികള്‍ പുനര്‍നിര്‍മിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് തുടങ്ങുന്നിടത്ത് ലൈബ്രറിക്ക് സമീപമുള്ള മതിലാണ് വലിയ വാഹനം കടന്നുപോവാന്‍ പാകത്തില്‍ പൊളിച്ചത്. പൊളിച്ച മതില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ സി സതീശന്‍, തൊഴിലാളികളായ ബാലചന്ദ്രന്‍, സി സജീവ്, പി മണി, വി ഷാജു, സുരേശന്‍ എന്നിരുടെ നേതൃത്വത്തിലാണ് പുനര്‍നിര്‍മിച്ചത്.
ഫാക്ടറി കെട്ടിടം മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് തഹസില്‍ദാറുടെ നേതൃത്വത്തില്‍ സര്‍വേ നടപടി പൂര്‍ത്തിയാക്കിയിരുന്നു. ഫാക്ടറി നില്‍ക്കുന്ന ഭൂമി തങ്ങളുടെ ബിസിനസ്സ് ഗ്രൂപ്പിന് വിറ്റതാണെന്ന അവകാശവാദവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതിന്റെ തുടര്‍ച്ചയായി, സ്ഥാപനം പുരാവസ്തു വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികളും സമാന്തരമായി ആരംഭിച്ചിരുന്നു. പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് നടത്തിയ സര്‍വേ തടയാനും ശ്രമങ്ങള്‍ നടന്നു. തൊഴിലാളികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധമുണ്ടായി.
ഇതിനിടെയാണ് ഒരുവിഭാഗം മതില്‍ പൊളിച്ച് അകത്ത് കടന്ന് കാടുവെട്ടിത്തെളി—ച്ചത്. ഇരുപതോളം പേരാണ് ഫാക്ടറിക്കുള്ളില്‍ പ്രവേശിച്ചത്. വിവരമറിഞ്ഞെത്തിയ തൊഴിലാളികള്‍ ഇവരെ തടഞ്ഞു. ഫാക്ടറിയും ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമസഭ പാസ്സാക്കിയ ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിലാണ്. 175 വര്‍ഷത്തിലധികം പഴക്കമുള്ള ഫാക്ടറിയെ സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ട് പോവുമെന്ന് ഇ സി സതീശന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കലക്ടറെ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും 22ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും അതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day