|    Dec 14 Fri, 2018 3:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കോംഗോ: ഇബോള രോഗബാധ ഗുരുതരം; 200ഓളം മരണം

Published : 12th November 2018 | Posted By: kasim kzm

കിന്‍ഷാസ: കോംഗോ ഡെമോക്രാറ്റിക് റിപബ്ലിക്കില്‍ ഇബോള രോഗബാധ മുമ്പെങ്ങുമില്ലാത്ത വിധം ഗുരുതരമെന്ന് അധികൃതര്‍. ആഗസ്തില്‍ രാജ്യത്ത് 200ഓളം പേര്‍ ഇബോള രോഗബാധയെത്തുടര്‍ന്നു മരിച്ചിരുന്നു. 300ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിരോധ പദ്ധതിയുടെ ഭാഗമായി 25,000ത്തോളം പേര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയതായി കോംഗോ ആരോഗ്യമന്ത്രി ഓലി ഇലുംഗ പറഞ്ഞു. രോഗം ബാധിക്കുകയും മരണപ്പെടുകയും ചെയ്ത നൂറുകണക്കിനു പേരുടെ കുടുംബത്തെക്കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വടക്കന്‍ കിവു മേഖലയിലെ ബെനി നഗരത്തിലാണ് ഇബോള രോഗം ബാധിച്ചവരില്‍ പകുതിയിലധികവുമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി അറിയിച്ചു. എട്ടു ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. 1976ലാണു രാജ്യത്ത് ആദ്യമായി ഇബോള ബാധ കണ്ടെത്തിയത്. ചെറിയ അളവ് ശരീരദ്രവങ്ങളില്‍ക്കൂടെ പോലും രോഗം പടരും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss