|    Sep 24 Sun, 2017 8:54 am

കൊളോണിയല്‍ മനോഭാവം വിദ്യാഭ്യാസമേഖലയുടെ ശാപം: കെ ജയകുമാര്‍

Published : 15th July 2017 | Posted By: fsq

 

തിരൂര്‍: അറിവിനെ അനുഭവമാക്കി മാറ്റാത്ത പോസ്റ്റ് കൊളോണിയല്‍ ദാസ്യ മനോഭാവം ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാപമാണെന്ന് മലയാളസര്‍വകലാശാല വിസി കെ ജയകുമാര്‍. കോട്ടയം ആസ്ഥാനമായുള്ള സാംസ്‌കാരിക കമലദളം മാസികയുടെ ആഭിമുഖ്യത്തില്‍ കലാശാല കാംപസില്‍ നടന്ന ചര്‍ച്ചയും പുസ്തകപ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിന്റെ ചക്രവാളസീമകളെ അതിലംഘിക്കാന്‍ പോന്ന നേട്ടങ്ങള്‍ വൈജ്ഞാനിക മേഖലയില്‍ ഉണ്ടാവുന്നില്ല. ഉന്നത വിദ്യാഭ്യാസം സ്വഭാവികമായും ഇംഗ്ലീഷിലാവണമെന്നാണ് മലയാളികള്‍ കരുതുന്നത്. എല്‍കെജി ക്ലാസ്സുകളില്‍ ഇംഗ്ലീഷ് പദങ്ങള്‍ തെറ്റായി ഉച്ചരിക്കുകയും കടം വാങ്ങിയ നഴ്‌സറി ഗാനങ്ങള്‍ ചൊല്ലിപ്പഠിക്കുകയും ചെയ്യുന്നിടത്ത് പഠനത്തിന്റെ അപഭ്രംശം ആരംഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളഭാഷയും സമകാലീനസാഹിത്യവും’വിഷയത്തില്‍ ഡോ. ടി അനിതകുമാരി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക