|    Oct 21 Sat, 2017 3:22 am
FLASH NEWS

കൊളോണിയല്‍ ആശയങ്ങള്‍ മാറ്റാനുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കണം: മന്ത്രി

Published : 2nd October 2016 | Posted By: SMR

തിരൂര്‍: ശാസ്ത്ര സാങ്കേതിക മേഖലയടക്കം ഏത് വിഷയവും മാതൃഭാഷയില്‍ പഠിക്കാനുള്ള ഗവേഷണങ്ങള്‍ക്ക് മലയാളസര്‍വകലാശാല ഊന്നല്‍ നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.അതിന് മുമ്പ് സമൂഹത്തിന്റെ മന:സാക്ഷിയില്‍ നിലനില്‍ക്കുന്ന കൊളോണിയല്‍ ആശയങ്ങള്‍ എടുത്തുമാറ്റാനുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കണം.
അത്തരത്തില്‍ മാറിയ പുതിയ ആശയ പശ്ചാത്തലമുള്ള സമൂഹം മാത്രമെ മാതൃഭാഷയില്‍ എല്ലാ വിഷയവും പഠിക്കാന്‍ സന്നദ്ധമാവുകയുള്ളുവെന്നും മലയാളസര്‍വകലാശാലയില്‍ ബിരുദദാനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി.സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഗവേഷണങ്ങള്‍ക്കാണ് പൊതുവെ സര്‍വകലാശാലകള്‍ നേതൃത്വം നല്‍കേണ്ടതെന്ന് മന്ത്രി പറഞ്ഞു.ഗവേഷണങ്ങള്‍ക്ക് സൈദ്ധാന്തിക ലക്ഷ്യമുണ്ടാവണം.മനുഷ്യകേന്ദ്രീകൃതമായ ആശയമണ്ഡലം സൃഷ്ടിക്കാന്‍ കഴിയണം.ശ്രീനാരായണനും ഐന്‍സ്റ്റീനും നയിച്ച വഴിയിലൂടെ ദിശാബോധമുള്ള ഗവേഷണം പ്രോല്‍സാഹിപ്പിക്കാന്‍ മലയാളസര്‍വകലാശാലയ്ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
കലാശാലയുടെ കോഴ്‌സുകളുടെ അംഗീകാരം, കോഴ്‌സുകള്‍ക്ക് തൊഴില്‍സാധ്യതയുണ്ടാക്കാനുള്ള നടപടികള്‍, പുതിയ ക്യാംപസിനുള്ള സ്ഥലം ലഭ്യമാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുന്നതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് കലാശാല ഈ വര്‍ഷം തന്നെ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ—ടി മുഹമ്മദ് ബഷീര്‍ എം—പി, സി—മമ്മുട്ടി എംഎല്‍എ, പരീക്ഷാകണ്‍ട്രോളര്‍പ്രൊഫ. എം ശ്രീനാഥന്‍, പ്രൊഫ. ടി—പി കുഞ്ഞിക്കണ്ണന്‍, രജിസ്ട്രാര്‍ ഡോ. കെ അനിതകുമാരി സംസാരിച്ചു.
ഭാഷാശാസ്ത്രം,സാഹിത്യപഠനം,സാഹിത്യരചന,സംസ്‌കാരപൈതൃകപഠനം,മാധ്യമപഠനം, പരിസ്ഥിതിപഠനം,തദ്ദേശവികസനപഠനം എന്നീ ഏഴ് കോഴ്‌സുകളിലെ 85 വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തരബിരുദം സമ്മാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക