|    Dec 14 Thu, 2017 8:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊളീജിയം തീരുമാനങ്ങള്‍ ഇനി സുപ്രിംകോടതി വെബ്‌സൈറ്റില്‍

Published : 7th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും ഉള്‍പ്പെടെ സുപ്രിംകോടതി കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ ഇനിമുതല്‍ സുപ്രിംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസും സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാരുമടങ്ങിയതാണ് കൊളീജിയം.ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥിരനിയമനം, ചീഫ് ജസ്റ്റിസായുള്ള സ്ഥാനക്കയറ്റം, ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും സ്ഥലംമാറ്റം, ഹൈക്കോടതിയില്‍ നിന്നും സുപ്രിംകോടതിയിലേക്കുള്ള സ്ഥാനക്കയറ്റം തുടങ്ങിയ നടപടികളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കൊളീജിയം തീരുമാനിച്ചത്. മൂന്ന് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ നിയമനവും ഇന്‍കം ടാക്‌സ് അപ്പലറ്റ് ട്രൈബ്യൂണല്‍ ജൂഡീഷ്യല്‍ അംഗത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതുമാണ് ആദ്യമായി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക