|    Mar 28 Tue, 2017 2:07 am
FLASH NEWS

കൊളാഷ് പ്രദര്‍ശനമൊരുക്കി മൂച്ചിക്കല്‍ സ്‌കൂളില്‍ റിയോ ഒളിംപിക്‌സിന് വരവേല്‍പ്പ്

Published : 5th August 2016 | Posted By: SMR

എടത്തനാട്ടുകര : ഭൂമിയിലെ ഏറ്റവും വലിയ കായിക മേളയായ ഒളിംപിക്‌സിനെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുക, സ്‌പോര്‍ട്‌സിലൂടെ  സമാധാനം എന്ന ശ്രേഷ്ഠമായ ലോകോത്തര സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍പിസ്‌കൂളില്‍ ഒരുക്കിയ റിയോ വേവ്‌സ് 2016 ഒളിംപിക്‌സ് കൊളാഷ് പ്രദര്‍ശനം ശ്രദ്ധേയമായി.
സ്‌കൂള്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കൊളാഷ് പ്രദര്‍ശനം ഒരുക്കിയത്. പ്രചീന ഗ്രീസിലെ സിയൂസ് ദേവന്റെ പ്രീതിക്കായി ആരംഭിച്ചു എന്ന് പറയപ്പെടുന്ന പ്രഥമ ഒളിംപിക്‌സിന്റെ ചരിത്രം മുതല്‍ 1896 ല്‍ ആരംഭിച്ച ആധുനിക ഒളിംപിക്‌സിന്റെ  ചരിത്ര ശകലങ്ങളിലേക്ക് വെളിച്ചം വീശുന്ന രൂപത്തില്‍ , വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, ചിത്രങ്ങള്‍  തുടങ്ങിയവ ശേഖരിച്ച് ഡിസ്‌പ്ലെ ബോര്‍ഡില്‍ കലാ പരമായി ഒട്ടിച്ചാണ് കുട്ടികള്‍ റിയോ ഒളിംപിക്‌സിനെ തങ്ങളുടേതാക്കിയത്. ഇന്ന് മുതല്‍ 21 വരെ ബ്രസീലിലെ റിയോഡീ ജനീറോയില്‍ നടക്കുന്ന കായിക മാമാങ്കത്തില്‍ 28 കായിക വിഭാഗങ്ങളില്‍ 306 ഇനങ്ങളിലായി ഇന്ത്യയടക്കം 206 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ കായിക താരങ്ങള്‍ പങ്കെടുക്കുന്നതിന്റെ ഒട്ടു മിക്ക വിശേഷങ്ങളും കൊളാഷ് പ്രദര്‍ശനത്തില്‍ ഉണ്ട്. പി. ടി. എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു കോളാഷ് പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തു.
പ്രധാനാധ്യാപിക എ സതീ ദേവി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി  സി മുസ്തഫ, അധ്യാപകരായ പി.അബ്ദുസ്സലാം, ടി. എം. ഓമനാമ്മ, സി. കെ. ഹസീന മുംതാസ്, എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ, ടി. ശ്യാമ, പി. പ്രിയ, ഇ. പ്രിയങ്ക, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ കെ ജ്യോതിക, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി അദീബ് പൂതാനി, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായ ഒ. അഫ്‌നാന്‍ അന്‍വര്‍, എ. ഭുവനേശ്വരി ,ഒ. ഷഹല,  പി ഫാതിമത്ത് ഫിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day