|    Nov 22 Wed, 2017 2:31 pm
FLASH NEWS

കൊളവയലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കു പരിക്ക്

Published : 26th September 2016 | Posted By: SMR

മുട്ടില്‍: ദേശീയപാതയില്‍ കൊളവയലിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11ഓടെയായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും കര്‍ണാടകയിലേക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ബസ്സിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ താമരശ്ശേരി സ്വദേശി കെ ജനാര്‍ദ്ദനന്‍, ലോറി ഡ്രൈവര്‍ ബംഗളൂരു ബേഗൂര്‍ സ്വദേശി ആഗിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബസ്സില്‍ യാത്രക്കാര്‍ കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഭാഗങ്ങളില്‍ നാല് അപകടങ്ങളാണുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക