|    Sep 26 Wed, 2018 10:20 am
FLASH NEWS

കൊളപ്പുറത്ത് ഹോട്ടലിനും വര്‍ക്‌ഷോപ്പിനും തീപിടിച്ചു

Published : 10th June 2018 | Posted By: kasim kzm

തിരൂരങ്ങാടി: ദേശീയപാത ഏആര്‍ നഗര്‍ കൊളപ്പുറത്ത് ഹോട്ടലിനും കാര്‍ വര്‍ക്ക്‌ഷോപ്പിനും തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ദേശീയപാതയോരത്തു സ്ഥിതിചെയ്യുന്ന ബാബുല്‍ യെമന്‍ ഹോട്ടലും ഇതിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വേങ്ങര ഓട്ടോ ഗാരേജിലുമാണ് തീപ്പിടുത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ രണ്ടയോടെയാണ് സംഭവം. ഹോട്ടല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവനായും വര്‍ക്‌ഷോപ്പിലെ മൂന്നുകാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹോട്ടലില്‍ ആളിപ്പടര്‍ന്ന തീ പിന്നീട് വര്‍ക്‌ഷോപ്പിലേയ്ക്കു പടരുകയായിരുന്നു. സംഭവമറിഞ്ഞ് പോലിസും സ്ഥലത്തെത്തിയിരുന്നു. മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നും എത്തിയ മൂന്ന് യൂനിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വര്‍ക്‌ഷോപ്പിലും പരിസരങ്ങളിലുമായി നിരവധി വാഹനങ്ങളുണ്ടായിരുന്നു. ഉടന്‍ വാഹനങ്ങള്‍ മാറ്റിയതിനാല്‍ തീ പടര്‍ന്നില്ല. ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ഹോട്ടലിനും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss