|    Jan 23 Mon, 2017 10:31 pm

കൊളച്ചേരി ഡിവിഷനില്‍ പോരാട്ടം കനക്കും

Published : 31st October 2015 | Posted By: SMR

കമ്പില്‍: പുതുതായി രൂപീകരിച്ച കൊളച്ചേരി ഡിവിഷനില്‍ പോരാട്ടം കനക്കും.
എല്‍ഡിഎഫിനും യുഡിഎഫിനും വിജയപ്രതീക്ഷയുള്ള ഡിവിഷനായതിനാല്‍ പ്രവചനം അസാധ്യം. കല്യാശ്ശേരി, കണ്ണൂര്‍, എടക്കാട് ബ്ലോക്കുകളിലെ രണ്ടുവീതം ഡിവിഷനുകള്‍ ചേര്‍ത്താണ് കൊളച്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷന് രൂപം നല്‍കിയത്.
കല്യാശ്ശേരി ബ്ലോക്കിലെ നാറാത്ത്, കണ്ണാടിപ്പറമ്പ്, എടക്കാട് ബ്ലോക്കിലെ കമ്പില്‍, കൊളച്ചേരി എന്നിവയും കണ്ണൂര്‍ ബ്ലോക്കിലെ കാട്ടാമ്പള്ളി, പുതിയതെരു എന്നിവയും പുതിയ ഡിവിഷനില്‍ ഉള്‍പ്പെടുന്നു.
നാറാത്ത്, കമ്പില്‍, കൊളച്ചേരി, കാട്ടാമ്പള്ളി ബ്ലോക്ക് ഡിവിഷനുകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. അതേസമയം, എല്ലാ ഡിവിഷനിലും ശക്തമായ മുന്നേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ്.
ഭാരതീയ ദലിത് കോണ്‍ഗ്രസ് പ്രസിഡന്റും സംസ്ഥാന പട്ടികജാതി ക്ഷേമ ഉപദേശക സമിതിയംഗവുമായ അജിത്ത് മാട്ടൂലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം മയ്യില്‍ ഏരിയാ കമ്മിറ്റിയംഗവും പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറിയുമായ ഇ ഗംഗാധരനാണ് എല്‍ഡിഎഫ് സാരഥി. കെ രാധാകൃഷ്ണന്‍ ബിജെപിക്കു വേണ്ടിയും രംഗത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക