|    Aug 20 Sun, 2017 7:49 am
FLASH NEWS
Home   >  Sports  >  Cricket  >  

കൊളംബോയിലെ വിജയത്തോടെ കോഹ്‌ലിപ്പട നേടിയെടുത്ത റെക്കോഡുകള്‍

Published : 6th August 2017 | Posted By: ev sports

1, ശ്രീലങ്കയില്‍ രണ്ട് ടെസ്റ്റ് പരമ്പര വിജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാണ് വിരാട് കോലി.
2, ശ്രീലങ്കയിലെ എട്ടാം ടെസ്റ്റ് വിജയമാണ് ഇന്ത്യയുടേത്. ഇതോടെ ശ്രീലങ്കയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന വിദേശ ടീമായി ഇന്ത്യ.
3, ശ്രീലങ്കയിലെ ടെസ്റ്റ് മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡ് ഈ മല്‍സരത്തിന്. മല്‍സരത്തില്‍ ആകെ പിറന്നത് 16 സിക്‌സുകള്‍.
4, തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണ് കോഹ്‌ലിപ്പട സ്വന്തമാക്കിയത്. ഒമ്പത് പരമ്പരകള്‍ നേടിയ ആസ്‌ത്രേലിയ മാത്രം ഇന്ത്യക്ക് മുന്നില്‍.
5, കൊളംബോ എസ് എസ് സി സ്‌റ്റേഡിയത്തിലെ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയം.
6, ശ്രീലങ്കയിലാദ്യമായി ടീം ഇന്ത്യ ഇന്നിങ്‌സ്് വിജയം നേടി.
7, ഫോള്‍ ഓണ്‍ ഇന്നിങ്്‌സില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ശ്രീലങ്കന്‍ താരമെന്ന റെക്കോര്‍ഡ് ദിമുത് കരുണരത്‌നക്ക് സ്വന്തം. ഫോളോ ഓണ്‍ ഇന്നിങ്‌സില്‍ രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ സെഞ്ച്വറി നേടുന്നതും ഇതാദ്യം.
8, ആര്‍ അശ്വിന് ടെസ്റ്റില്‍  26ാം അഞ്ച് വിക്കറ്റ് നേട്ടം. ഇന്ത്യന്‍ താരങ്ങളില്‍ ഇതിഹാസ താരം അനില്‍ കുബ്ലെ മാത്രം അശ്വിനു മുന്നില്‍.
9, രണ്ട് താരങ്ങള്‍ അഞ്ച് വിക്കറ്റ് നേട്ടവും അര്‍ദ്ധസെഞ്ചുറിയും നേടുന്നത് ടെസ്റ്റിലാദ്യം.
10, ശ്രീലങ്കയില്‍ ഇന്ത്യ നേടിയത് തുടര്‍ച്ചയായ നാലാം വിജയം .
11,  വിജയത്തോടെ ഏഴ് രാജ്യങ്ങളില്‍ ഇന്നിങ്‌സ്് വിജയം നേടാന്‍ ഇന്ത്യക്കായി.
12, അജിന്‍ക്യ രഹാനെ 39 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 50 ക്യാച്ചുകള്‍ സ്വന്തമാക്കി. ഏക്‌നാദ് സോള്‍ക്കറിനു (26 മല്‍സരങ്ങള്‍) ശേഷം ഏറ്റവും വേഗതയില്‍ 50 ക്യാച്ചുകള്‍ നേടുന്ന താരമാണ് രഹാന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക