|    Aug 19 Sat, 2017 11:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊളംബിയ: മുന്‍ രഹസ്യാന്വേഷണ മേധാവിക്ക് 30 വര്‍ഷം തടവ്

Published : 26th November 2016 | Posted By: SMR

ബൊഗോട്ട: കൊളംബിയയിലെ മുന്‍ പോലിസ് ജനറലിന് 30 വര്‍ഷം തടവ്. 1989ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ലൂയിസ് കാര്‍ലോസ് ഗാലനെ കൊലപ്പെടുത്തിയ കേസിലാണ് ജനറല്‍ മിഗ്വേല്‍ മാസ മാര്‍ക്വേസിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഗാലനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കുറച്ച് കൊലപാതകത്തിന് അവസരമൊരുക്കിയെന്നാണ് മാര്‍ക്വേസിനെതിരേയുള്ള കുറ്റം.
കൊളംബിയയില്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗമായിരുന്ന ഡിഎഎസിന്റെ മേധാവിയായിരുന്നു ജനറല്‍ മാസ. സോച്ച നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗാലന്‍ വെടിയേറ്റു മരിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണങ്ങളില്‍ കണ്ടെത്തിയത്.
മയക്കുമരുന്നു രാജാവായ പാബ്ലോ എസ്‌കോബാര്‍ ആയിരുന്നു ഗാലന്റെ കൊലപാതകത്തിനു പിന്നില്‍.  കുറ്റവാളികളെ യുഎസിന് കൈമാറുമെന്ന് ഗാലന്‍ പ്രചാരണവേളയില്‍ പറഞ്ഞിരുന്നു. മയക്കുമരുന്നു കടത്തുകാര്‍ക്കെതിരായുള്ള നിലപാടിന്റെ പേരിലും അദ്ദേഹം പ്രസിദ്ധനായിരുന്നു. 1990ലെ തിരഞ്ഞെടുപ്പില്‍ ഗാലന്‍ ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക