|    Apr 24 Mon, 2017 10:52 am
FLASH NEWS

കൊളംബിയ- ഫാര്‍ക്ക് സമാധാനക്കരാര്‍ ഒപ്പുവച്ചു

Published : 26th November 2016 | Posted By: SMR

ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസും ഫാര്‍ക്ക് നേതാവ് റോഡ്രിഗോ ലോണ്ടോനോയും പുതിയ സമാധാനക്കരാര്‍ ഒപ്പുവച്ചു. രണ്ടു മാസം മുമ്പ് ഒപ്പുവച്ച ധാരണ ഹിതപരിശോധനയില്‍ ജനങ്ങള്‍ തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ കരാര്‍. കൊളംബിയന്‍ ജനങ്ങളോട് ഫാര്‍ക്കിന്റെ പേരില്‍ മാപ്പു പറയുന്നതായി ലോണ്ടോനോ അറിയിച്ചു. പുതുക്കിയ കരാര്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
2.6 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ അഞ്ചു പതിറ്റാണ്ട് നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തുകയാണ് പുതിയ ധാരണയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുകയും അനാഥരാക്കപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് കൊളംബിയക്കാരുടെ ചരിത്രത്തിലെ വേദനാജനകമായ അധ്യായം അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് ജുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു. ലോകരാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നാലുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപക്ഷത്തിനും കരാറിലെത്തിച്ചേരാനായത്.
കീഴടങ്ങുന്ന ഫാര്‍ക്ക് വിമതര്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കും. ഇവര്‍ക്ക് കൊളംബിയന്‍ പാര്‍ലമെന്റില്‍ അംഗത്വം നല്കും. മയക്കുമരുന്ന് ഉല്‍പാദനം നിര്‍ത്തലാക്കും. ഫാര്‍ക്കിന്റെ പ്രവൃത്തികള്‍ക്ക് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്കും തുടങ്ങിയ ഉപാധികളാണ് പഴയ കരാറില്‍ ഉണ്ടായിരുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day