|    Jan 19 Thu, 2017 10:11 am

കൊളംബിയ-പാനമ അതിര്‍ത്തിയില്‍ കുടുങ്ങി ആയിരക്കണക്കിന് അഭയാര്‍ഥികള്‍

Published : 8th July 2016 | Posted By: SMR

ബൊഗോട്ട: തെക്കേ അമേരിക്കന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു കുടിയേറ്റക്കാരും അഭയാര്‍ഥികളും കൊളംബിയ പാനമ അതിര്‍ത്തിയില്‍ കുടുങ്ങി. മ്യൂബ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ഭേതപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി യുഎസിലേക്കു സഞ്ചരിക്കുന്നതിനിടെയാണ് ഇവര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയത്. തങ്ങളുടെ വീടടക്കം ക്യൂബയിലുള്ള എല്ലാം വിറ്റൊഴിച്ചാണ് യുഎസിലേക്കു തിരിച്ചതെന്ന് കൊളംബിയയിലെ അതിര്‍ത്തി തുറമുഖ നഗരമായ ടര്‍ബോയിലകപ്പെട്ട കുടിയേറ്റക്കാരിലൊരാളായ ലിസ്‌ബെര്‍ട് ഫ്രാങ്കോ പറഞ്ഞു. തങ്ങളെ യുഎസിലെത്തിക്കാമെന്നു പറഞ്ഞു മനുഷ്യക്കടത്തുകാര്‍ കബളിപ്പിക്കുകയായിരുന്നു. കൊളംബിയയിലേക്കുള്ള അതിര്‍ത്തി പാനമ അടച്ചതിനാല്‍ തങ്ങള്‍ക്കു യാത്രതുടരാനാവില്ല- ഫ്രാങ്കോ പറഞ്ഞു. രണ്ടുമാസത്തോളം യാത്രചെയ്താണ് ഇവര്‍ കൊളംബിയയിലെത്തിയത്. തെക്കേ അമേരിക്കയില്‍ നിന്ന് യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധന വന്നതിനാല്‍ കൊളംബിയയുമായുള്ള അതിര്‍ത്തി അടയ്ക്കുമെന്നു പാനമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക