|    Jul 26 Wed, 2017 4:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊളംബിയന്‍ സര്‍ക്കാര്‍-ഫാര്‍ക് സമാധാനക്കരാറിനെ അനുകൂലിച്ച് ആയിരങ്ങള്‍ റാലി നടത്തി

Published : 14th October 2016 | Posted By: SMR

ബൊഗോട്ട: സര്‍ക്കാരും ഫാര്‍ക് വിമതരും തമ്മിലുള്ള സമാധാനക്കരാറിന് അനുകൂലമായ കൊളംബിയയില്‍ ആയിരങ്ങള്‍ റാലി നടത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച സമാധാനക്കരാറിനെ പിന്തുണച്ച് ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. സര്‍ക്കാരും ഫാര്‍ക് നേതാവും ഒപ്പുവച്ചശേഷം നടന്ന ഹിതപരിശോധനയില്‍ കരാര്‍ തള്ളുകയായിരുന്നു. 100ഓളം ഗോത്രവിഭാഗങ്ങളില്‍നിന്നുള്ളവരും ആഫ്രോ-കൊളംബിയക്കാരും മറ്റു ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ളവരും റാലിയില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളും സംഘര്‍ഷത്തിന്റെ ഇരകളും ബന്ധുക്കളും പങ്കെടുത്തു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായാണ് സമാധാനം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ റാലിക്കെത്തിയത്. ഞങ്ങള്‍ സര്‍ക്കാരിന്റെ നയത്തിനൊപ്പമാണ്. ഞങ്ങള്‍ക്ക് സമാധാനം വേണം- വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാര്‍ക് വിമതരുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ മകളും സന്നദ്ധപ്രവര്‍ത്തകയുമായ ഡയാന ഗോമസ് പറഞ്ഞു. ഫാര്‍ക് വിമതരുമായി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ പേരില്‍ കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്‍തോസിന് സമാധാന നൊബേല്‍ ലഭിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക