|    Oct 17 Tue, 2017 3:13 pm
Home   >  Todays Paper  >  page 7  >  

കൊല്‍ക്കത്ത വിമാനത്താവളത്തിന് ബോംബ് ഭീഷണി

Published : 8th September 2016 | Posted By: SMR

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. വിമാനത്താവളം തകര്‍ക്കുമെന്ന് മൂന്നു തവണയാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ആദ്യത്തെ രണ്ടു കോളുകള്‍ ലാല്‍ ബസാര്‍ പോലിസ് കണ്‍ട്രോള്‍ റൂമിലും മൂന്നാമത്തെ സന്ദേശം ബിദാന്‍ നഗര്‍ പോലിസ് കമ്മീഷണറേറ്റിലും ലഭിച്ചു. ബോംബ് സ്‌ക്വാഡും ശുനകസേനയും സിഐഎസ്എഫും തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. അര്‍ഷാദ് എന്ന മനുഷ്യബോംബ് വിമാനത്താവളത്തില്‍ പൊട്ടിത്തെറിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക