|    Sep 24 Sun, 2017 6:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കൊല്‍ക്കത്ത പ്ലീനം തീരുമാനം; സിപിഎമ്മില്‍ ചര്‍ച്ച തുടങ്ങി

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് കൊല്‍ക്കത്ത പ്ലീനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളിന്‍മേല്‍ സിപിഎം സംസ്ഥാന സമിതിയില്‍ ചര്‍ച്ച തുടങ്ങി. ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച ആരംഭിച്ചത്. പാര്‍ട്ടിയെ അടിമുടി ശുദ്ധീകരിക്കാനുള്ള തീരുമാനങ്ങളാണ് കൊല്‍ക്കത്ത പ്ലീനത്തിലുണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസ് കാലാകാലങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ സാഹ—ചര്യത്തിനനുസരിച്ചു മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര കമ്മിറ്റിക്ക് അധികാരമുണ്ടാവുന്ന വളരെ പ്രധാനപ്പെട്ട പ്ലീനം തീരുമാനവും ചര്‍ച്ചയ്ക്കു വിധേയമാവും. എന്നാല്‍, ഈ തീരുമാനത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ പാര്‍ട്ടി ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നതു ശ്രദ്ധേയമാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും സ്വാധീനം തടയാനുള്ള നീക്കവും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിനുള്ള നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാവും. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പാര്‍ട്ടിയില്‍ അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളുമൊക്കെ ഇന്നു ചേരുന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാവും. ജനപ്രതിനിധികള്‍ക്കു പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും കേരളത്തിലും ത്രിപുരയിലും പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ജനപ്രതിനിധികള്‍ക്കുണ്ടാവും. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ ചര്‍ച്ചകളും സംസ്ഥാന സമിതിയിലുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക