കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിശാല സംസ്ഥാനസമിതി
Published : 6th August 2016 | Posted By: SMR
തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം അവസാനം കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം പാര്‍ട്ടി പ്ലീനം കൈക്കൊണ്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിശാല സംസ്ഥാന സമിതി യോഗം വിളിച്ചുചേര്‍ക്കും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണു തീരുമാനം. ഈമാസം അവസാനമായിരിക്കും യോഗം ചേരുക.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെയുള്ളവരെ വിശാല സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുപ്പിക്കും. പാര്‍ട്ടിയുടെ സംഘടനാശേഷിയും ബഹുജന അടിത്തറയും വര്‍ധിപ്പിക്കുന്നതിന് കൊല്‍ക്കത്ത പ്ലീനത്തിലെടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. കൂടുതല്‍ യുവജനങ്ങളെയും വനിതകളെയും പാര്‍ട്ടി അംഗത്വത്തിലേക്കു കൊണ്ടുവരുക, പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളാണ് കൊല്‍ക്കത്ത പ്ലീനത്തിലുണ്ടായത്.
ദേശാഭിമാനി ചീഫ് എഡിറ്ററായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന് മാസ്റ്ററെ നിയമിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. നിലവില്‍ വി വി ദക്ഷിണാമൂര്‍ത്തിയാണ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനം വഹിച്ചിരുന്നത്.
ബോര്‍ഡ്, കോര്പറേഷന് ചെയര്മാന് സ്ഥാനങ്ങളിലേക്കു നിയോഗിക്കുന്ന സിപിഎം പ്രതിനിധികളെക്കുറിച്ച് സംസ്ഥാനസമിതി ചര്‍ച്ച ചെയ്തില്ല. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടായെങ്കിലും എല്‍ഡിഎഫ് യോഗത്തില്‍ ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ പങ്കുവച്ചശേഷം മാത്രമായിരിക്കും അന്തിമതീരുമാനമുണ്ടാവുക. ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ സംബന്ധിച്ച് സിപിഐ അടക്കമുള്ള മുന്നണി ഘടകകക്ഷികളുമായും ചര്‍ച്ചചെയ്ത് എത്രയും പെട്ടെന്നു തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിര്‍ദേശം നല്‍കിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.