|    Nov 19 Mon, 2018 12:27 am
FLASH NEWS
Home   >  Sports  >  Cricket  >  

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ദിനേഷ് കാര്‍ത്തിക് നയിക്കും

Published : 4th March 2018 | Posted By: vishnu vis


കൊല്‍ക്കത്ത: ഐപിഎല്ലിന്റെ 11ാം സീസണിനുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക് നയിക്കും. നേരത്തെ ക്രിസ് ലിന്നിന്റെയും റോബിന്‍ ഉത്തപ്പയുടെയും പേരുകളാണ് കൊല്‍ക്കത്തയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും അവസാനം ഗൗതം ഗംഭീറിന് പകരക്കാരനായി ദിനേഷ് കാര്‍ത്തിക്കിനെ നിയമിക്കുകയായിരുന്നു.
നേരത്തെ കൊല്‍ക്കത്തയുടെ നായകനാവാന്‍ താല്‍പ്പര്യമുണ്ടെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞിരുന്നെങ്കിലും നായകനെന്ന നിലയില്‍ ഉത്തപ്പയെക്കാള്‍ പരിചയ സമ്പന്നനായ കാര്‍ത്തികിനെ കൊല്‍ക്കത്ത നായകനായി പ്രഖ്യാപിക്കുകയായിരുന്നു. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍ തുടങ്ങിയ വിദേശതാരങ്ങളുടെ പേരുകളും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. നേരത്തെ ടീമിനെ മികച്ച രീതിയില്‍ നയിച്ച ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത ഇത്തവണ നിലനിര്‍ത്തിയിരുന്നില്ല. പിന്നീട് ലേലത്തിലൂടെ ഗംഭീര്‍ ഡല്‍ഹിയിലെത്തുകയും ചെയ്തു.
ഇതുവരെ 152 ഐപിഎല്‍ മത്സല്‍സരങ്ങള്‍ കളിച്ച കാര്‍ത്തിക്കിന്റെ സമ്പാദ്യം 2903 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സാണ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss