|    Aug 20 Mon, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊല്‍ക്കത്തയില്‍ വിസ അപേക്ഷാ കേന്ദ്രവുമായി ഇസ്രായേല്‍

Published : 12th August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: ഇസ്രായേല്‍ കൊല്‍ക്കത്തയില്‍ വിസ അപേക്ഷാകേന്ദ്രം തുറന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മുമ്പ് ഡല്‍ഹിയില്‍ മാത്രമായിരുന്നു ഇസ്രായേലിനു വിസ അപേക്ഷാകേന്ദ്രം ഉണ്ടായിരുന്നത്. ഇനി മുതല്‍ ഡല്‍ഹിയിലെ വിസ അപേക്ഷാകേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിസ അപേക്ഷകളെല്ലാം കൊല്‍ക്കത്ത ഓഫിസിലും അംഗീകരിക്കപ്പെടുമെന്ന് ഇസ്രായേല്‍ എംബസി അറിയിച്ചു.
ഇസ്രായേലിലേക്ക് പഠനം, ജോലി, സഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇവിടെ നിന്നു വിസ ലഭിക്കും. ഇസ്രായേലില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ടൂറിസം വളര്‍ന്നിട്ടുണ്ടെന്ന് ഇസ്രായേല്‍ വിനോദസഞ്ചാര വകുപ്പിലെ ഡയറക്ടര്‍ ഹസന്‍ മദാഹ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss