|    Jun 21 Thu, 2018 5:42 pm
FLASH NEWS
Home   >  National   >  

കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചത് നിപ മൂലമെന്ന് സംശയം

Published : 30th May 2018 | Posted By: G.A.G

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി സൈനികന്‍ കഴിഞ്ഞ ജിവസം മരിച്ചത് നിപ വൈറസ് മൂലമെന്ന് സംശയം. വില്യം ഫോര്‍ട്ടില്‍ ജോലി ചെയ്യുന്ന സീനു പ്രസാദാണ് മരിച്ചത്. ഒരു മാസത്തെ അവധിക്കായി കേരളത്തിലെത്തി മടങ്ങിയ ഇദ്ദേഹത്തെ ഇക്കഴിഞ്ഞ 20 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞു. തൊട്ടടുത്ത ദിവസം സംസ്‌കാരവും നടത്തി. നിപ ബാധിച്ചിട്ടുണ്ടാകാമെന്ന സംശയത്തില്‍ സാംപിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss