|    Jul 19 Thu, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊല്‍ക്കത്തയില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇനി ഓണ്‍ലൈനില്‍

Published : 21st September 2017 | Posted By: fsq

 

കൊല്‍ക്കത്ത: പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിനായുള്ള കാത്തിരിപ്പ് ചരിത്രമാവുന്നു. കൊല്‍ക്കത്ത പോലിസ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇനിമുതല്‍ ഓണ്‍ലൈനായി നല്‍കും. 160 വര്‍ഷം പഴക്കമുള്ള കൊല്‍ക്കത്ത പോലിസിന്റെ പഴയ ചട്ടങ്ങളും നടപടികളും ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാന മാറ്റം അസ്വാഭാവിക മരണത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഓണ്‍ലൈനായി നല്‍കും എന്നതാണ്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിനായി ദീര്‍ഘകാലം ഇനി കാത്തിരിക്കേണ്ടിവരില്ല. കൊല്‍ക്കത്ത പോലിസിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന റിപോര്‍ട്ട് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.വെബ്‌സൈറ്റില്‍ റിപോര്‍ട്ട് ആവശ്യമായ ആള്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് നമ്പറും മൊബൈല്‍ നമ്പറും നല്‍കിയാല്‍ ഒരു രഹസ്യ നമ്പര്‍ ലഭിക്കും. അതുപയോഗിച്ച് റിപോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം പഴയ രീതിയിലും റിപോര്‍ട്ട് ലഭിക്കും. കൊല്‍ക്കത്ത പോലിസ് സേനയുടെ ആധുനികവല്‍ക്കരണത്തിന്റെ ആദ്യഘട്ടമാണെന്നും എല്ലാ സംവിധാനങ്ങളും ജനങ്ങള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്നതരത്തിലേക്ക് കൊണ്ടുവരുമെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss