|    Jan 19 Thu, 2017 5:49 am
FLASH NEWS

കൊല്‍ക്കത്തയില്‍ പശുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ മല്‍സരം

Published : 31st December 2015 | Posted By: G.A.G

12307992_538779639619468_5490962194364209104_o-900x737

കൊല്‍ക്കത്ത : മകള്‍ക്കൊപ്പം സെല്‍ഫിക്കു ശേഷം ഇതാ വരുന്നു പശുവിനൊപ്പം സെല്‍ഫി. കൊല്‍ക്കത്തയിലെ ഗോ സേവാ പരിവാര്‍ എന്ന സന്നദ്ധസംഘടനയാണ് ഗോവധവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തില്‍ പശുവിനൊപ്പം സെല്‍ഫി മല്‍സരം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ ആരംഭിച്ച കാംപയിന്റെ ഭാഗമായി നിരവധിപേര്‍ പശുക്കളുമൊത്തുള്ള തങ്ങളുടെ സെല്‍ഫിയുമായി മല്‍സരത്തിനിറങ്ങിത്തിരിച്ചുകഴിഞ്ഞു. ഗോവധ നിരോധനത്തിനെതിരായ പ്രചാരണത്തിന്റെ പേരില്‍ സൗജന്യമായി പശുവിന്‍പാല്‍ വിതരണം ചെയ്തും സംഘടന വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. സാമ്പത്തികവും വൈദ്യശാസ്ത്രപരവും സാംസ്‌കാരികവുമായ പശുമാഹാത്മ്യം പ്രചരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ ഗോവധമോ ബീഫ് കഴിക്കുന്നതോ നിരോധിച്ചിട്ടില്ല. അമ്മയോടും കുടുംബാംഗങ്ങള്‍ക്കുമൊക്കെ ഒപ്പം നിന്ന്് സെല്‍ഫിയെടുക്കാമെങ്കില്‍ എന്തുകൊണ്ട്് ഏറെ ഉപകാരിയായ പശുവിനൊപ്പം ആയിക്കൂടാ എന്നാണ് സംഘാടകര്‍ ചോദിക്കുന്നത്്. ചിലര്‍ പശുവിനെ ചുംബിച്ചുകൊണ്ടും മറ്റുചിലര്‍ പശുവിനെ കെട്ടിപ്പിടിച്ചും മറ്റുചിലര്‍ പശുവിന്റെ കാലുപിടിച്ചുമൊക്കെയാണ് സെല്‍ഫിയെടുത്തിട്ടുള്ളത്്.two 28india-facebookJumbo 11062087_538783386285760_2832965256410237522_o-768x1024 12307979_538773646286734_1390513415276976395_o-900x675  12308047_538774439619988_316857784255409872_o-768x1024 12308073_538780639619368_3802556590293297664_o-900x675 12314319_538784092952356_1706975425019067081_o-768x1024 22122015213017-900x900 CWuRg6jUsAAARcU CWvpU3iVAAAt2u6 CWxGVsnUsAAAhZc one three

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക