|    Apr 20 Fri, 2018 10:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊല്‍ക്കത്തയില്‍ നോട്ട് നിറച്ച ചാക്കുകള്‍ ഉപേക്ഷിച്ച നിലയില്‍

Published : 14th November 2016 | Posted By: SMR

കൊല്‍ക്കത്ത: 500ന്റെയും 1000ത്തിന്റെയും കീറിയ നോട്ടുകള്‍ നിറച്ച രണ്ട് ചാക്കുകള്‍ കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ മേഖലയിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് പോലിസ് കണ്ടെടുത്തു. ഉത്തര ദിനാജ്പൂര്‍ ജില്ലയില്‍നിന്ന് 1.60 കോടിയുടെ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം ചാക്കുകള്‍ കണ്ടെത്തിയത്. അവര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. നോട്ടുകളുടെ ഉല്‍ഭവം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലിസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരുകയാണ്. ഉത്തര ദിനാജ്പൂരില്‍ സ്വകാര്യ കാറില്‍ നിന്നാണ് 1.60 കോടി പിടികൂടിയത്. 500ന്റെയും 1000ത്തിന്റെയും നോട്ടുകളായിരുന്നു കാറില്‍. കാറിലുണ്ടായിരുന്ന നാലുപേരും അറസ്റ്റിലായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss