|    May 28 Sun, 2017 2:11 pm
FLASH NEWS

കൊല്‍ക്കത്തയില്‍ ഇന്ന് കിടിലന്‍ പോരാട്ടം; നാളെ നാട്ടങ്കം

Published : 2nd October 2016 | Posted By: SMR

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയും പ്രഥമ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ക്ലാസിക്ക് കൊല്‍ക്കത്തയി ല്‍ അരങ്ങേറും. രാത്രി ഏഴിന് കൊ ല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയമാണ് ഈ ത്രില്ലറിനു വേദിയാവുന്നത്. നാളെ ടൂ ര്‍ണമെന്റില്‍ നാട്ടങ്കമാണ്. മും ബൈ സിറ്റിയും പൂനെ സിറ്റിയുമാണ് നാളെ ശക്തി പരീക്ഷിക്കുന്നത്. പൂനെയിലെ ബലേവാഡി സ്റ്റേഡിയത്തിലാണ് കളി.
ഇന്നു സ്വന്തം കാണികള്‍ക്കു മുന്നില്‍ ബൂട്ടണിയുമ്പോള്‍ കഴിഞ്ഞ സീസണിലെ സെമിയില്‍ ചെന്നൈയോടേറ്റ തോല്‍വിക്ക് കണക്കുചോദിക്കുകയെന്ന ലക്ഷ്യം കൂടി കൊല്‍ക്കത്തയ്ക്കുണ്ട്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ അന്ന് 4-2നാണ് ചെന്നൈ കൊല്‍ക്കത്തയെ മറികടന്നത്.
ഒന്നാംപാദത്തില്‍ ചെന്നൈ 3-0ന് ജയിച്ചപ്പോള്‍ രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത 2-1ന് തിരിച്ചടിച്ചു. എങ്കിലും ആദ്യപാദത്തിലെ കനത്ത തോല്‍വി അത്‌ലറ്റികോയ്ക്ക് പുറത്തേക്ക് വഴിതുറന്നു.
കഴിഞ്ഞ സീസണില്‍ ടീമിന്റെയും ഐഎസ്എല്ലിലെയും ടോപ്‌സ്‌കോററായ കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ മെ ന്‍ഡോസ ഇത്തവണ ടീമിലിലെന്നത് ചെന്നൈക്ക് തിരിച്ചടിയായേക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day