|    Jan 18 Wed, 2017 7:14 am
FLASH NEWS

കൊല്‍ക്കത്തയില്‍ അറസ്റ്റിലായ രണ്ടു കോഴിക്കോട്ടുകാര്‍ക്ക് ഐഎസ് ബന്ധമെന്ന് പോലിസ്

Published : 10th October 2016 | Posted By: G.A.G

ARREST

കൊല്‍ക്കത്ത: ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ അറസ്റ്റിലായ രണ്ടു മലയാളികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് പോലീസ്. കോഴിക്കോട് സ്വദേശികളായ ഇവര്‍ ഐഎസ് റിക്രൂട്ട്‌മെന്റിലെ പ്രധാന കണ്ണികളാണെന്നും ആയുധങ്ങള്‍ വാങ്ങാനാണ് കൊല്‍ക്കത്തയില്‍ എത്തിയതെന്നുമാണ് പോലിസ് ആരോപിക്കുന്നത്. ഇവരുടെ കൈയില്‍ നിന്നും പണവും തോക്കുകളും പിടിച്ചെടുത്തതായും റിപോര്‍ട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന്  കൊല്‍ക്കത്ത പോലിസ് ഗുണ്ടാവിരുദ്ധവിഭാഗം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ കേസുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇവരെ വിട്ടുനല്‍കണമെന്ന് കേരള പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും കോഴിക്കോട് സ്വദേശികളാണിവര്‍ എന്നാണ് പുറത്തുവരുന്ന വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,049 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക