|    Jun 28 Wed, 2017 2:12 pm
FLASH NEWS
Home   >  Kerala   >  

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; പിണറായി വിജയനെതിരെ വിമര്‍ശനവുമായി ഷിബു ബേബിജോണ്‍

Published : 24th November 2016 | Posted By: mi.ptk

shibu

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിര്‍മര്‍ശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് പിണറായിയെ ഷിബു ബേബിജോണ്‍ വിശേഷിപ്പിച്ചത്.നോട്ട് നിരോധനത്തില്‍ കേരളത്തിലെ സഹകരണ മേഖലക്കുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക് ആര്‍എസ്പിയെ ക്ഷണിക്കാത്ത നടപടിയെ വിമര്‍ശിച്ചാണ് ഷിബു ബേബിജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ജനങ്ങളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നിടത്ത് എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു. ഇന്നലെ കിളിര്‍ത്തു വന്നവരുമായി സര്‍വ്വകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകള്‍ തീരുമാനം എടുക്കന്നത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് സന്ദര്‍ശന അനുമതി നല്‍ക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയും ചെയ്യുന്നത് ഇത് തന്നെയാണെന്നും അതുകൊണ്ടാണ് പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയാകുന്നതുമെന്നും ഷിബു ബേബിജോണ്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

shibu-babyjohn

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
‘കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചു’ ഈ വാര്‍ത്ത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അറിയിക്കട്ടെ .’ഒറീസ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന് സന്ദര്‍ശന മതി നല്‍ക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് സൂചിപ്പിക്കുന്നത് .

പക്ഷെ ചില ദാര്‍ഷ്ട്യങ്ങള്‍ക്ക് ചില പ്പോള്‍ പൊടുന്ന നവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കിട്ടിയത് .കേരളത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ‘ആര്‍ എസ് പി ‘എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിളിക്കാതിരിക്കാന്‍, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു.കേരളത്തിന്റെ മുഴുവന്‍ ജനങ്ങളുടെയുമായ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ഇടത്ത് സങ്കുചിത രാഷ്ട്രീയം കലര്‍ത്തി’ നമ്മുടെ ഭരണനേതാക്കള്‍ .അത് തന്നെയാണ് ഇപ്പോള്‍ നരേന്ദ്ര മോദിയും ചെയുന്നത് .

ജനങ്ങളുടെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി പി എം നേതൃത്വം പരിശോധിക്കണം.ആര്‍ എസ് പി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമുള്ള രാഷ േടീ യ പ്രസ്ഥാനമാണ്,ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണ് . ഇന്നലെ കിളിര്‍ത്തു വന്നവരുമായി സര്‍വ്വകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകള്‍ തീരുമാനം എടുക്കന്നത് കൊണ്ടാണ്.

‘ഒറീസ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന് സന്ദര്‍ശന മതി നല്‍ക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയും ചെയ്യുന്നത് ഇത് തന്നെയാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയാകുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യ .

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക