|    May 25 Thu, 2017 6:14 pm
FLASH NEWS

കൊല്ലറത്തിക്കലില്‍ വാഹനാപകടം; ആറുപേര്‍ക്ക് പരിക്ക്

Published : 11th September 2016 | Posted By: SMR

പുതിയതെരു: കാട്ടാമ്പള്ളി റോഡില്‍ കൊല്ലറത്തിക്കല്‍ പള്ളി സ്റ്റോപ്പില്‍ സ്വകാര്യ ബസ് ഗുഡ്‌സ് ഓട്ടോയിലിടിച്ച ശേഷം കടയിലേക്കു കയറി ആറുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് കണ്ണാടിപ്പറമ്പ്-പള്ളിപ്പറമ്പ് റൂട്ടിലോടുന്ന കെഎല്‍59 9731 നിര്‍മാല്യം ബസും കെഎല്‍13യു5352 ഗുഡ്‌സ് ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ 11.30ഓടെയാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് ഗുഡ്‌സ് ഓട്ടോയിലിടിച്ച് മുകളിലൂടെ സമീപത്തെ ബേക്കറിയിലേക്കു കയറുകയായിരുന്നു. മസ്‌ന ബേക്കറിയുടെ സണ്‍ഷേഡിലിടിച്ചാണ് ബസ് നിന്നത്. കടയുടെ സണ്‍ഷേഡും അകത്തുണ്ടായ അലമാരയുള്‍പ്പെടെ തകര്‍ന്നു. അപകടത്തില്‍ ബസ് ഡ്രൈവര്‍ ചേലേരി സ്വദേശി മിഥുന്‍(22), ബസ് യാത്രക്കാരായ കണ്ണാടിപ്പറമ്പിലെ സതി(45), ആതിര(18), ഗുഡ്‌സ് ഓട്ടോ െ്രെഡവര്‍ കാട്ടാമ്പള്ളി സ്വദേശി അസിലി(32), കടയ്ക്കു മുന്നില്‍ നില്‍ക്കുകയായിരുന്ന ഒഡീഷ സ്വദേശികളായ വിശ്വജിത്ത്(26), രാജു(26), കടയുടമ ഹമീദ് എന്നിവര്‍ക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റവരെ കൊയിലി ആശുപത്രിയിലും മറ്റുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. തലനാരിഴയ്ക്കാണു വന്‍ ദുരന്തം ഒഴിവായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിപ്പോയ ഗുഡ്‌സ് ഡ്രൈവറെ നാട്ടുകാര്‍ ബസ് വലിച്ചെടുത്താണ് പുറത്തെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day