|    Jan 22 Sun, 2017 7:07 am
FLASH NEWS

കൊല്ലപ്പെട്ട ഹിന്ദു മുന്നണി നേതാവിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു

Published : 30th September 2016 | Posted By: SMR

കോയമ്പത്തൂര്‍: നാലംഗസംഘം കൊലപ്പെടുത്തിയ ഹിന്ദുമുന്നണി നേതാവ് സി ശശികുമാറിന്റെ ഭാര്യ എസ് യമുന(30) വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. ഇവരെ അവശനിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യമുനയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഹിന്ദുമുന്നണി സംസ്ഥാന വക്താവ് മൂകാംബികൈ മണി പറഞ്ഞു. ചികില്‍സയോട് അവര്‍ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 22നാണ് ശശികുമാറിനെ അക്രമികള്‍ വെട്ടിക്കൊന്നത്. ഹിന്ദുമുന്നണിയുടെ ജില്ലാവക്താവായിരുന്നു അദ്ദേഹം. കൊലപാതകം കോയമ്പത്തൂരില്‍ അക്രമാസക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക