|    Oct 19 Fri, 2018 5:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കൊല്ലപ്പെട്ട സൈനികന്റെ മാതാവിനെതിരായ പരാമര്‍ശം; ട്രംപിനു മറുപടിയുമായി ഗസാല

Published : 2nd August 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മോശമായ പരാമര്‍ശത്തിനെതിരേ ഇറാഖിലെ അധിനിവേശക്കാലത്ത് കൊല്ലപ്പെട്ട യുഎസ് സൈനികന്‍ ഹുമയൂണ്‍ ഖാന്റെ മാതാവിന്റെ പ്രതികരണം.
ട്രംപിനെതിരായി ഹുമയൂണ്‍ ഖാന്റെ പിതാവ് ഖിസിര്‍ ഖാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പ്രസ്താവന നടത്തിയിരുന്നു.ഖിസിര്‍ ഖാന്റെ പ്രസംഗത്തിനിടെ പത്‌നി ഗസാല മിണ്ടാതിരുന്നതിനെ  ഇതിനെതിരായുള്ള പ്രതികരണത്തില്‍  ട്രംപ് പരിഹസിച്ചിരുന്നു. ട്രംപിന് ഇസ്‌ലാമിനെക്കുറിച്ചറിയില്ലെന്നും ത്യാഗമെന്ന വാക്കിന്റെ അര്‍ഥമറിയില്ലെന്നും ഗസാല പറഞ്ഞു.
പരിപാടിയില്‍ തന്നോട് സംസാരിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍, വിഷമം കാരണം ഒന്നും സംസാരിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നെന്നും വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss