|    Aug 18 Fri, 2017 11:50 pm
FLASH NEWS

കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ ബന്ധുവിന് ആശ്രിത നിയമനം

Published : 28th October 2016 | Posted By: SMR

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റുമാരെ നിയമിച്ചത് വിവാദമാകുന്നു. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ ബന്ധുവിന് ജനറല്‍ ആശുപത്രിയില്‍ നിയമനം നല്‍കിയത് പ്രതിഷേധത്തിനിടയാക്കി. ആശുപത്രിയില്‍ കഴിഞ്ഞ മെയ് ഏഴ് മുതല്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന കാസര്‍കോട് അണങ്കൂര്‍ സ്വദേശിയായ യുവാവിനെ ഒഴിവാക്കിയാണ് പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ ബന്ധുവായ അരുണ്‍രാജിനേയും കോഴിക്കോട് സ്വദേശിയായ വൈശാഖിനേയും നിയമിച്ചത്. ഇതില്‍ അരുണ്‍ രാജിന് ലാബ് ടെക്‌നീഷ്യന് അര്‍ഹതയുള്ള സര്‍ട്ടിഫിക്കറ്റില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്്. ആര്‍എസ്ബിവൈ പദ്ധതി പ്രകാരമാണ് നിയമനം നടത്തിയത്. റീജ്യണല്‍ മെഡിക്കല്‍ ഓഫിസര്‍, ലേ സെക്രട്ടറി, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് കഴിഞ്ഞമാസം 29ന് ഇന്റര്‍വ്യൂ നടത്തിയത്. ആറുപേരായിരുന്നു ഇന്റര്‍വ്യൂവില്‍ ഉണ്ടായിരുന്നത്. ഇതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിധിവിട്ട് നിയമനം നല്‍കിയതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കാസര്‍കോട് നഗരസഭ ഉള്‍ക്കൊള്ളുന്ന പ്രദേശത്തുള്ള യുവാവിനെ ജോലിയില്‍ നിന്ന് ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക