|    Jan 18 Wed, 2017 5:42 pm
FLASH NEWS

കൊല്ലപ്പെട്ട ഫാറൂഖിന്റെ വീട് എസ്ഡിടിയു നേതാക്കള്‍ സന്ദര്‍ശിച്ചു

Published : 18th October 2016 | Posted By: Abbasali tf

കണ്ണൂര്‍: നാട്ടില്‍ അരാജകത്വത്തിനും വരുംതലമുറയെ അധാര്‍മികതയിലേക്കും നയിക്കുന്ന മയക്കുമരുന്ന്-ക്വട്ടേഷന്‍ സംഘങ്ങളെ സ്വാര്‍ഥതാല്‍പര്യങ്ങ ള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ തിരുത്തപ്പെടേണ്ടതാണെന്നു സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു) സംസ്ഥാന പ്രസിഡന്റ് എ വാസു പറ ഞ്ഞു. മുസ്്‌ലിംലീഗ് പ്രവര്‍ത്തകന്റെ വെട്ടുംകുത്തുമേറ്റ് കൊല്ലപ്പെട്ട എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് എം ഫാറൂഖിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഇരയാണ് ഫാറുഖ്. പട്ടാപകല്‍ പോലിസും നാട്ടുകാരും നോക്കിനില്‍ക്കെ നീചമായ കൊല നടത്തിയ പ്രതിയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും  രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ പ്രതികരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. അധാര്‍മികക്കെതിരേ പൊതുസമൂഹം ചെറുത്തുനില്‍പ് നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.  എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, സംസ്ഥാന സമിതിയംഗം സലീം കാരാടി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എസ് പി മുഹമ്മദലി, ജില്ലാ സെക്രട്ടറി ഷഫീഖ്, വൈസ് പ്രസിഡന്റ് മുസ്തഫ, എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുനൂര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക