|    May 26 Sat, 2018 12:29 am
Home   >  Todays Paper  >  page 9  >  

കൊല്ലപ്പെട്ട ചൈനക്കാര്‍ സുവിശേഷകര്‍ : പാകിസ്താന്‍

Published : 14th June 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനില്‍ ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടു ചൈനക്കാര്‍ ഉപദേശികളായിരുന്നുവെന്നും സുവിശേഷം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പാകിസ്താന്‍.  ഭാഷാധ്യാപകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ  ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്നു പാക്-ചൈന ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. അതേസമയം, കൊല്ലപ്പെട്ട രണ്ടു ചൈനക്കാരും ദക്ഷിണ കൊറിയക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നുവെന്നു ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് ആരോപിച്ചു. പാക്- അഫ്ഗാന്‍ അതിര്‍ത്തിപ്രദേശമായ ക്വറ്റയില്‍ ഇവര്‍ മതപ്രഭാഷകരായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇവിടെ ദക്ഷിണ കൊറിയ നടത്തുന്ന സ്‌കൂളില്‍ ഉര്‍ദു പഠിക്കാനെന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss