|    Mar 31 Fri, 2017 12:17 am
FLASH NEWS

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‌കരിച്ചു

Published : 14th October 2016 | Posted By: Abbasali tf

ഉരുവച്ചാല്‍: വെട്ടേറ്റു മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)ന്റെ സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചാവശ്ശേരിയിലെ ആവട്ടിയില്‍ നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുവാങ്ങി. രാവിലെ 10ഓടെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ മാഹിപ്പാലത്ത് എത്തിച്ചു. തലശ്ശേരി പുതിയ ബസ്സ്റ്റാന്റിലും പിണറായിലെ അമ്മയുടെ തറവാട് വീട്ടിലും പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് വിലാപയാത്രയായി മട്ടന്നൂര്‍ ചാവശ്ശേരിയിലേക്ക് കൊണ്ടുപോയി. കരേറ്റയിലും മട്ടന്നൂരിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധി പ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സുരക്ഷാ അകമ്പടിയായി വന്‍ പോലിസ് സന്നാഹവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.24ഓടെ മൃതദേഹം ആവട്ടിയില്‍ കൊണ്ടുവന്നു. 1.40ഓടെ വീടിനോട് ചേര്‍ന്നുള്ള പിതാവിനെ സംസ്‌കരിച്ച സ്ഥലത്ത് സംസ്‌കരിച്ചു. ബിജെപി, ആര്‍എസ്എസ് നേതാക്കളായ വല്‍സന്‍ തില്ലങ്കേരി, ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഡ്വ. കെ കെ ബലറാം, പി എന്‍ ഹരികൃഷ്ണകുമാര്‍, പി സത്യപ്രകാശ്, കെ രഞ്ജിത്ത്, കെ കെ മോഹനന്‍, എ വിനോദ്, എം പി സുമേഷ്, എന്‍ ഹരിദാസ്, എം സി രാജീവന്‍, പി പി സുരേഷ് ബാബു, കെ പ്രമോദ്, അഡ്വ. കെ ജയപ്രകാശ് സന്നിഹിതരായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day