|    Jun 25 Sun, 2017 10:44 am
FLASH NEWS
Home   >  Kerala   >  

കൊല്ലപ്പെട്ട അസ്ലമിന്റെ ഖബറിനരികെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സെല്‍ഫി

Published : 20th September 2016 | Posted By: Navas Ali kn

leag
നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ ഖബ്‌റിനു സമീപം നിന്ന് യൂത്ത്‌ലീഗ്  പ്രവര്‍ത്തകര്‍ സെല്‍ഫി എടുത്ത്  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.  ഇത് വിവാദത്തിന് വഴി വെച്ചതോടെ സെല്‍ഫി പോസ്റ്റു ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ വിശദീകരണവുമായി രംഗത്തുവന്നു.  ബദറു കൈതപ്പൊയില്‍ എന്ന ലീഗ് പ്രവര്‍ത്തകനാണ് ഖബറിനു സമീപം നിന്ന്  ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചത്. ഈ പ്രവൃത്തിയെ വിമര്‍ശിച്ച്
സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധ ഉയരുകയും ട്രോള്‍ പേജുകളില്‍ സംഭവത്തെ പരിഹസിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത് ഇതോടെ വിശദീകരണവുമായി ബദ്‌റു രംഗത്തെത്തി. ലൈക്കും കമന്റും കിട്ടാനോ വിവാദത്തിനോ അല്ല ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ബദ്‌റു ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. അസ്ലമിന്റെയും നസ്‌റുദ്ദീന്റെയും ഖബറിനെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരെ കാണിക്കുക എന്ന ഒരുദ്ദേശം മാത്രമാണ് ആഗ്രഹിച്ചത്. ഇഷ്ടപ്പെട്ട ആളുകളുടെ കൂടെ, നേതാക്കന്മാരുടെ കൂടെ, സിനിമാ സീരിയല്‍, മത രാഷ്ട്രീയ നേതാക്കളുടെ കൂടെ സെല്‍ഫി എടുക്കുന്നതു പോലെ ഏറെ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കു വേണ്ടി മരിച്ച പ്രവര്‍ത്തകന്റെ ഖബറിനു സമീപം നിന്ന് സെല്‍ഫി എത്തതാണെന്നും ഇദ്ദേഹം വിശദീകരിച്ചു. ചെയ്തത് തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നതായും ബദറു കൈതപ്പൊയില്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക