|    Oct 21 Sun, 2018 5:22 pm
FLASH NEWS
Home   >  Just In   >  

കൊല്ലപ്പെട്ടേക്കാമെന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍:റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

Published : 28th October 2017 | Posted By: mi.ptk

കോട്ടയം: ഏതുനിമിഷവും താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ഹാദിയ പറയുന്ന വീഡോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ട് തേടി സംസ്ഥാന വനിതാ കമ്മീഷന്‍. ഹാദിയയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ കോട്ടയം പോലീസ് സുപ്രണ്ടിനോട് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടേക്കാമെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ ആണ് പുറത്തുവിട്ടത്. ‘എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും, നാളെയൊ മറ്റന്നാളോ ഞാന്‍ മരണപ്പെടും. എനിക്ക് ഉറപ്പാണ്. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട് എനിക്കറിയാം. ഞാന്‍ പോകുന്നവഴി അച്ഛന്‍ എന്നെ തല്ലുന്നുണ്ട് ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ എന്ന് വീഡിയോയില്‍ ഹാദിയ പറയുന്നുണ്ട്. ഹാദിയ പറയുന്നകാര്യം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാഹുല്‍ ഈശ്വര്‍ വീഡിയോ അവസാനിപ്പിച്ചു. കൂടുതല്‍ വെളിപ്പെടുത്തലുകളടങ്ങിയ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെങ്കിലും വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അവ പുറത്തുവിടുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss