|    Oct 16 Tue, 2018 12:36 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് സൗദി രാജകുമാരന്‍ ഹെലികോപ്റ്ററില്‍ കയറുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

Published : 6th November 2017 | Posted By: mi.ptk

റിയാദ്: ഹെലികോപ്ടര്‍ തകര്‍ന്ന് അസീര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മന്‍സൂര്‍ ബിന്‍ മുഖ് രിന്‍ രാജകുമാരന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജകുമാരന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് സൗദി യമന്‍ അതിര്‍ത്തി പ്രവിശ്യയിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്.പ്രവിശ്യാ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കൊപ്പം അബഹ നഗരത്തിനു പടിഞ്ഞാറ് തീരപ്രദേശം കേന്ദ്രീകരിച്ചു നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു മടങ്ങി വരുന്ന വഴിക്കാണ് സംഭവം. റീദാ റിസര്‍വ് പ്രദേശത്തുവച്ചാണ് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss