|    Nov 25 Sat, 2017 1:21 pm
FLASH NEWS
Home   >  Kerala   >  

കൊല്ലത്ത് യുവാവ് ചികിത്സ കിട്ടാതെ മരിച്ചു;ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

Published : 7th August 2017 | Posted By: mi.ptk

കൊല്ലം:  കൊല്ലത്ത് റോഡപകടത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് മരിച്ചു. തമിഴ്‌നാട് സ്വദേശി മുരുകന്‍(30)ആണ് മരിച്ചത്. കൂടെയിരിക്കാന്‍ ആളില്ലെന്ന് പറഞ്ഞാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രി യുവാവിന് ചികിത്സ നിഷേധിച്ചത്. സംഭവത്തില്‍ ഐജി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം 11 മണിയോടെയാണ് കൊല്ലം ഇത്തീക്കരക്ക് സമീപത്തുവച്ച് മുരുകന്‍ അപകടത്തില്‍പെട്ടത്. ഏഴ് മണിക്കൂറോളമാണ് യുവാവ് ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടില്ലെന്നും രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ആശുപത്രി അധികൃതരുടെ വിശദീകരണം പോലീസ് മുഖവിലക്കെടുത്തിട്ടില്ല. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെ മൊഴിയെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും നഴ്‌സിന്റെയും മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക