|    Dec 11 Mon, 2017 5:01 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കൊല്ലത്ത് കാര്‍ മറിഞ്ഞ് പിഞ്ചുബാലിക മരിച്ചു

Published : 13th August 2016 | Posted By: SMR

കൊല്ലം: കൊല്ലത്ത് ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ തിട്ടയിലിടിച്ചു മറിഞ്ഞ് പിഞ്ചുബാലിക മരിച്ചു. തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ ദമ്പതികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പട്ടം വൃന്ദാവന്‍ ചിത്രാനഗറില്‍ താമസിക്കുന്ന പിആര്‍എസ് ആശുപത്രിയിലെ ത്വക്ക്‌രോഗ വിഭാഗം ഡോക്ടര്‍ ബിനു കൃഷ്ണന്റെയും തിരുവനന്തപുരം കിംസ് ആശുപത്രി ഇഎന്‍ടി വിഭാഗം ഡോക്ടര്‍ രാഗിതയുടെയും മകള്‍ നയനകൃഷ്ണയാണ് വ്യാഴാഴ്ച അര്‍ധരാത്രി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു മാറ്റി.
വ്യാഴാഴ്ച കല്ലുവാതുക്കല്‍ കുരിശ്ശടിക്കു സമീപം രാത്രി പത്തോടെയാണ് അപകടം. മകളുമായി എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ തിട്ടയിലിടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരാണ് പോലിസിനെ അറിയിച്ചത്. നയനകൃഷ്ണയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
യാത്രയ്ക്കിടെ എതിരേ വന്ന ട്രക്ക് ലൈറ്റ് ഡിം ചെയ്യാതിരുന്നതാണ് അപകട കാരണമെന്ന് ഡോ. ബിനുകൃഷ്ണന്‍ പാരിപ്പള്ളി പോലിസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിട്ടുനല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക